ജനദ്രോഹ ബജറ്റിനെതിരെ ബജറ്റ് കോപ്പി കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു


മയ്യിൽ :- 
ഇന്ത്യൻ യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബജറ്റ് കോപ്പി കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ശംസു കണ്ടക്കെ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

മയ്യിൽമണ്ഡലം ജന: സെക്രട്ടറി സി.എച്ച്. മൊയ്തീൻക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, ടി. നാസർ, ജില്ല എക്സിക്യൂട്ടീവ് പ്രജീഷ് കോറളായി, കർഷക കോൺ. ജില്ല സെക്രട്ടറി ജിനേഷ് ചാപ്പാടി, സക്കറിയ നമ്പ്രം , മനാഫ് കൊട്ടപ്പൊയിൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ്  മണ്ഡലം ഭാരവാഹികളായ കെ. നൗഷാദ്, വിജേഷ് നമ്പ്രം , കെ.റമീൽ, കെ.അജയകുമാർ , എ.കെ.ബാലകൃഷൺ എന്നിവർ നേതൃത്വം നല്കി.

Previous Post Next Post