നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി സ്നേഹാദരസായാഹ്നം സംഘടിപ്പിച്ചു

 


മയ്യിൽ:-നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി സ്നേഹാദരസായാഹ്നം സംഘടിപ്പിച്ചു. ചടങ്ങിൽ കെ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക പുരസ്ക്കാരദാനവും സഹായധനവിതരണവും ജോൺ ബ്രിട്ടാസ് എം പി നിർവഹിച്ചു. പുരസ്കാരം വളപട്ടണം ഗ്രാമ പഞ്ചായത്ത് ലൈബ്രറി ലൈബ്രേറിയൻ ബിനോയ് മാത്യു ഏറ്റു വാങ്ങി. കാർത്യാരത്ത് പ്രഭാകരൻ മാസ്റ്ററുടെ സ്മരണാർത്ഥം വിദ്യാർഥികൾക്ക് ഉള്ള ധനസഹായ വിതരണം വിതരണം ചെയ്തു. 

ജില്ലാ പഞ്ചായത്ത് അംഗം എം വി ശ്രീജിനി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ തളിപ്പറമ്പ താലൂക്ക് സെക്രട്ടറി വി സി അരവിന്ദാക്ഷൻ, കെ സുധാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ കെ വിനോദ്കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നവകേരള വനിതാവേദി, ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു.

Previous Post Next Post