അമ്മയുടെ പതിമൂന്നാം ചരമദിനത്തിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി


ചേലേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ.പി ചന്ദ്രഭാനുവിൻ്റെ അമ്മ കെ.പി പത്മിനി മാരസ്യാരുടെ 13-ാം മത് ചരമദിനത്തിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി. സ്പർശനം മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ സഹായം ഏറ്റുവാങ്ങി.

 ചടങ്ങിൽ പി.വി പവിത്രൻ, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് ടി.വി ജയകൃഷ്ണൻ , അഖിലേഷ് കെ , ചന്ദ്രഭാനുവിൻ്റെ ഭാര്യ ഉഷ , മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Previous Post Next Post