കൊളച്ചേരി:-ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണ പ്രാദേശിക ഷട്ടിൽ ടൂർണമെന്റ് മയ്യിൽ ഗ്രേഷ്യസ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം സെക്രട്ടറി മുസ്തഹസിൻ ടി പി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി പ്രവീൺ ചേലേരിയുടെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് ജില്ല പ്രവർത്തക സമിതി അംഗം യഹിയ പള്ളിപ്പറമ്പ ഉദ്ഘാടനം ചെയ്തു.കൊളച്ചേരി പഞ്ചായത്ത് അംഗവും മണ്ഡലം ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് അശ്രഫ് കെ സമ്മാനദാനം നടത്തി.
മത്സരത്തിൽ രാജീവ് ഗാന്ധി യൂണിറ്റ്, ചേലേരി(പ്രഭു,സജിൻലാൽ) ഒന്നാം സ്ഥാനവും ജിംഖാന പള്ളിപറമ്പ (സാബീത്ത്,മുസ്തഹ്സിൻ) രണ്ടാം സ്ഥാനവും നൈറ്റ് ലാൻഡ് ടീം (മൻസൂർ,ഉമ്മർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ടിന്റു സുനിൽ ,കലേഷ് ചേലേരി ,റൈജു, രാഗേഷ്, സിദ്ധിഖ് ഡക്കാൻ, ശ്രീകുമാർ, അഭിനവ് എന്നിവർ പ്രസംഗിച്ചു.