കൊളച്ചേരി:-സമഗ്ര ശിക്ഷാ കേരള തളിപ്പറമ്പ് സൗത്ത് BRC യുടെ നേതൃത്വത്തിൽ . കൊളച്ചേരി പഞ്ചായത്ത് തല ഭാഷോത്സവം ഫെബ്രുവരി 27 ന് തിങ്കളാഴ്ച കമ്പിൽ സാംസ്കാരിക നിലയത്തിൽ വച്ച് നടന്നു. കൊളച്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബാലസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ മജീദ് കെ പി ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരനായ ബാബുരാജ് മലപ്പട്ടം ശില്പശാലയ്ക്ക് നേതൃത്വം നൽകി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്വതന്ത്ര രചനകളുടെ അവതരണവും വിലയിരുത്തലും നടന്നു കുട്ടികളുടെയും രക്ഷിതാക്കളുടെയും അവതരണങ്ങൾ മികവുറ്റതാക്കാൻ ശില്പശാലയിലൂടെ കഴിഞ്ഞു.. ബി പി സി ശ്രീ ഗോവിന്ദൻ എടാടത്തിൽ, ഇംബ്ലിമെന്റിംഗ് ഓഫീസർ ശ്രീ പി അബ്ദുൾ ലത്തീഫ്, സി ആർ സി കോഡിനേറ്റർ മാരായ ബിജിന ടി,രേഷ്മ സി കെ എന്നിവർ സംസാരിച്ചു. മികവു പുലർത്തിയ അഞ്ചു വീതം കുട്ടികളേയും രക്ഷിതാക്കളേയും ബി.ആർ.സി തലത്തിലേക്ക് തെരഞ്ഞെടുത്തു