ചിറക്കൽ :- പുതിയതെരുവിനും കാട്ടാമ്പള്ളിക്കുമിടയിൽ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാൽനടയായി പോകുന്ന വിദ്യാർഥികളടക്കമുള്ളവരെയാണ് തെരുവു നായ കടിച്ചത്.
പുഴാതി സ്വദേശി സായൂജ് (17), പുതിയതെരു സ്വദേശി സിനാൻ (13), പൊടിക്കുണ്ട് സ്വദേശി ഭരതൻ (72), ചാട്ടുകാപ്പാറ സ്വദേശി രതീഷ് (36), കാട്ടമ്പള്ളി സ്വദേശികളായ ജബ്ബാർ (57), സഹീദ് (18), രവീന്ദ്രൻ (68), കമറുദ്ദീൻ (40), കുന്നുംകൈ സ്വദേശി നൂറുദ്ദീൻ (57) ഉൾപ്പടെ 15പേരെയാണ് തെരുവുനായ ആക്രമിച്ചത്.