കണ്ണൂർ:- ചെങ്കൽ തൊഴിലാളി യൂണിയനും ലോറി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് അസോസിയേഷനും ചേർന്ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
ചെങ്കൽപണകൾക്ക് പെർമിറ്റിന് അപേക്ഷിച്ചവർക്ക് ഉടൻ ലൈസൻസ് നൽകുക, ചെങ്കൽ ലോറികൾ തടഞ്ഞുനിർത്തി അന്യായമായി ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
സി.ഐ.ടി.യു. ജില്ലാ ഖജാൻജി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. ലോറി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. പ്രേമരാജൻ അധ്യക്ഷനായി.
കെ.പി. ബാലകൃഷ്ണൻ, ഇ. സുർജിത്ത് കുമാർ, കെ. ജയരാജൻ, എം. അമ്പു, സന്തോഷ് പാനൂർ എന്നിവർ സംസാരിച്ചു.