മയ്യിൽ: മയ്യിൽ ടൗണിലും പരിസരത്തും തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രത്തെ മദ്രസവിദ്യാർഥിയായ ഒൻപതുകാരനായ ഷഹാനെ തെരുവുനായ കടിച്ചുപരിക്കേൽപ്പിച്ചിരുന്നു.
നിരത്തുപാലത്തിനു സമീപം കൂട് തകർത്ത് നാല് കോഴികളെ കൊന്നിരുന്നു. ടൗണിലെ കടവരാന്തകൾ രാത്രി എട്ടിനുശേഷം തെരുവുനായകളുടെ താവളമാകുകയാണ്. കൂട്ടത്തോടെ സഞ്ചരിക്കുന്ന തെരുവുനായക്കൂട്ടം കാരണം വിദ്യാർഥികളുൾപ്പെടെയുള്ളവർ ടൗണിൽ സഞ്ചരിക്കുന്നത് ഭീതിയോടെയാണ്.