മയ്യിൽ :- സി.പി.എം ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണിയുടെ സ്വരത്തിൽ വാട്സ് ആപ്പ് സന്ദേശമയച്ച മയ്യിൽ പഞ്ചായത്ത് അംഗം സി.സുചിത്രയുടെ ശബ്ദ സന്ദേശം വിവാദമാവുന്നു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് നയിക്കുന്ന ജാഥയിൽ നമ്മുടെ വാർഡിലെ എല്ലാ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കണമെന്നും ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും പരിപാടിക്കൊന്നും പോകാൻ പറ്റാത്തവരാണെങ്കിൽ അവരുടെ അടുത്ത പണിയുടെ കാര്യം അപ്പോൾ ചിന്തിക്കാമെന്നും ആണ് ശബ്ദ സന്ദേശത്തിലുള്ളത്.