മയ്യിൽ:-കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, മയ്യിൽ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്, ജി.ആർ.സി, അവളിടം യുവതി ക്ലബ്, തളിപ്പറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ആഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിലിങ്ങും നിയമ ബോധവൽക്കരണ ക്ലാസും ഫെബ്രുവരി 22 ബുധൻ ഉച്ചയ്ക്ക് 1.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മയ്യിലിൽ നടക്കും. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം നിർവഹിക്കും.