ചട്ടുകപ്പാറ:- മാണിയൂർ ആർട്സ് ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് തെരുവ് നാടകോൽസവം സംഘടിപ്പിച്ചു.പ്രശസ്ത നാടക സംവിധായകൻ പ്രകാശൻ ചെങ്ങൽ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.നാടക പ്രവർത്തകൻ എ.അശോകൻ, CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, CPI(M) മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.