പാമ്പുരുത്തി:-ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേര്‍ച്ച (ഉറൂസ്)യ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ജുമുഅ നമസ്‌കാരാനന്തരം മഹല്ല് ഖാളി സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ വളപട്ടണം പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസിന് തുടക്കമായത്. ഇന്ന് രാത്രി നടന്ന ഉദ്ഘാടന സമ്മേളനം മഹല്ല് പ്രസിഡന്റ് എം അബ്ദുല്‍ അസീസ് ഹാജിയുടെ അധ്യക്ഷതയില്‍ മഹല്ല് ഖത്തീബ് അബ്ദുല്‍ വാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു.
പാമ്പുരുത്തി മുസ്ലിം ജമാഅത്ത് ഉപദേശക സമിതി ചെയര്‍മാന്‍ കെ.പി മുഹമ്മദലി ദാരിമി അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. ഉപദേശക സമിതി കണ്‍വീനര്‍ എം മമ്മു മാസ്റ്റര്‍ ഉറൂസിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിച്ചു
ഹാഫിള് അബ്ദുല്‍ മുന്‍ഇം വാഫി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തും. പിഎംജെ തഅ്‌ലീമുല്‍ ഇസ്ലാം മദ്രസ സദര്‍ മുഅല്ലിം അബ്ദുല്‍ റാസിഖ് ദാരിമി, മഹല്ല് കമ്മിറ്റി ട്രഷറര്‍ സി.കെ അബ്ദുല്‍ റസാഖ്, വൈസ് പ്രസിഡന്റ് എം ആദം, കെ.പി മുഹമ്മദലി മൗലവി, മഹല്ല് സെക്രട്ടറി എം അനീസ് മാസ്റ്റര്‍, വര്‍ക്കിംഗ് സെക്രട്ടറി വി.പി റഫീഖ്, ജോയിന്റ് സെക്രട്ടറിമാരായ സിറാജ് വി.ടി, റിയാസ് എന്‍.പി എന്നിവര്‍ സംസാരിച്ചു.