പഴശ്ശി എ.എൽ.പി സ്കൂളിൽ ഗുണത പഠനപരിപോഷണ പദ്ധതി ഉദ്ഘാടനം ചെയ്തു


കുറ്റ്യാട്ടൂർ :-  സമഗ്ര ശിക്ഷ കേരളം - തളിപ്പറമ്പ് സൗത്ത് BRC യുടെ ആഭിമുഖ്യത്തിൽ പഴശ്ശി എ.എൽ.പി സ്കൂളിൽ ഗുണത പഠന പരിപോഷണ പരിപാടി (Enhancing Learning Ambience_ELA,. ) വാർഡ് മെമ്പർ  യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ സീനിയർ അധ്യാപിക പി.സാവിത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ CRC കോഡിനേറ്റർ  കെ. ഷിഗിന പദ്ധതി വിശദീകരണം നടത്തി

അധ്യാപിക  പി.എം ഗീതാബായ് സ്കൂളിൽ നടത്തുന്ന പ്രവർത്തന പദ്ധതി വിശദീകരിച്ചു. പ്രധാനധ്യാപിക കെ.പി രേണുക സ്വാഗതവും ഡോ.ഒ.സി ലേഖ നന്ദിയും പറഞ്ഞു.

Previous Post Next Post