കുറ്റ്യാട്ടൂർ :- ഷുഹൈബ് അനുസ്മരണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രാദേശിക വോളിബോൾ ടൂർണമെന്റ് യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫർസിൻ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. ഗോകുൽ എം സ്വാഗതം പറഞ്ഞു.
മാണിയൂർ മണ്ഡലം പ്രസിഡന്റ് പി വി സതീശൻ, വാർഡ് മെമ്പർമാരായ എ കെ ശശിധരൻ, യൂസുഫ് പാലക്കൽ, വി പദ്മനാഭൻ മാസ്റ്റർ എസ് പി മധുസൂദനൻ മാസ്റ്റർ, സി വി വിനോദ്, പി കെ വിനോദ്, എൻ പി ഷാജി, ഷിജു ആലക്കാടൻ, നൗഫൽ ചെറുവത്തല, പ്രണവ് കെ പി,വി വി സനൂപ്, തീർത്ഥ നാരായണൻ, രജിത്ത് കുമാർ കെ സി എന്നിവർ സന്നിഹിതരായി.
ഫൈനൽ മത്സരത്തിൽ AKG നിടുകുളം സെഞ്ച്വറി പുൽപ്പക്കരിയുമായി ഏറ്റുമുട്ടും.എമെർജിങ് ടീം ട്രോഫി ഫൈനൽ മത്സരത്തിൽ ദർശന വേശാല കാർഗിൽ ബ്രദേർഡ് തണ്ടപ്പുറവുമായി ഏറ്റുമുട്ടും.
ഫൈനൽ മത്സരങ്ങൾ ഇന്ന് (06/02) ന് വൈകുന്നേരം 6 മണി മുതൽ ദർശന ക്ലബ്ബ് പരിസരത്ത് വെച്ച് നടക്കും.