വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലേക്ക് ലൈറ്റ് & സൗണ്ട് ക്വട്ടേഷൻ ക്ഷണിക്കുന്നു


മയ്യിൽ : മയ്യിൽ വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ 2023 വർഷത്തെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ലൈറ്റ് & സൗണ്ട് സിസ്റ്റം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടത്താൻ  തയ്യാറുള്ളവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സീൽ ചെയ്ത് 1500 രൂപ നിരതദ്രവ്യത്തോടു കൂടി ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി ക്ഷേത്ര ഓഫീസിൽ എത്തിക്കേണ്ടതാണ്.

ക്വട്ടേഷൻ ഹാജരുള്ള ക്വട്ടേഷൻകാരുടെ സാനിധ്യത്തിൽ ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 2 മണിക്ക് തുറന്ന് തീർപ്പ് കൽപ്പിക്കും.


നിബന്ധനകൾ

1) അനൗൺസ്മെന്റ് ഉൾപ്പടെ രണ്ട് ദിവസത്തേക്ക് ജനറേറ്റർ അതിലേക്കാവശ്യമായ ഇന്ധനങ്ങൾ ഉൾപ്പെടെയുള്ള സൗണ്ട് സിസ്റ്റം ഉണ്ടായിരിക്കേണ്ടതാണ്.

2) വേളം വായനശാല മുതൽ മയ്യിൽ മെയ്ൻ ഗേറ്റ് വരേയും ക്ഷേത്രത്തിലേക്കുള്ള അനുബന്ധവഴികളിലും കൂടി 250 Nos ട്യൂബ് ലൈറ്റുകളും 30 Nos (MH LAMPS) (WHITE,GREEN,WARM), 15000 വാട്സ് സൗണ്ട് സിസ്റ്റം ഉണ്ടായിരിക്കേണ്ടതാണ്

3) മേൽ പ്രസ്ഥാവിച്ച സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ജനറേറ്ററും, ഡീസൽ ഉൾപ്പെടെ തയ്യാറുണ്ടാവേണ്ടതാണ്

4 ) 16.02.2023 ന് കാലത്ത് 6 മണി മുതൽ വൈകുന്നേരം 6 മണി വരെയും എന ൺസ്മെന്റ്ന് ആവശ്യമായ ജനറേറ്ററും വാഹനവും, അതിലേക്ക് ആവശ്യമായി വരുന്ന ഇന്ധനങ്ങളും ഉൾപ്പെടെ സൗണ്ട് സിസ്റ്റം ആവശ്യമാണ്.

5) 24x24 അടി സ്റ്റേജ്, 10 No's par light,മറ്റ് സ്റ്റേജിലേക്ക് ആവശ്യമായ ലൈറ്റുകൾ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്

Previous Post Next Post