മയ്യിൽ പഞ്ചായത്തിന് അംഗീകാരം


മയ്യിൽ :- ഇൻഡിഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം( ILGMS) പോർട്ടൽ വഴി ഗ്രാമപഞ്ചായത്തുകളിലെ ഫയൽ നടപടിക്രമങ്ങൾ കൃത്യതയോടെ നടത്തിയതിനും, പൊതുജനങ്ങൾക്ക് സേവനം ലഭിക്കുന്നതിലെ കാല താമസം ഒഴിവാക്കുന്നതിനും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനും മയ്യിൽ പഞ്ചായത്തിന്  ജില്ലയിൽ ഒന്നാം സ്ഥാനം .

 നവംബർ - ഡിസംബർ മാസങ്ങളിലെ പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. ഇതുവഴി പഞ്ചായത്തിന്സംസ്ഥാന സർക്കാരിന്റെ മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടും മൂന്നു സ്ഥാനങ്ങൾ യഥാക്രമം പായം പഞ്ചായത്തും പട്ടുവം പഞ്ചായത്തും കരസ്ഥമാക്കി.


Previous Post Next Post