കൊളച്ചേരി :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസം കെ.എസ്.എസ്.പി .എ സംസ്ഥാന കമ്മിറ്റി മെമ്പർ വി.വി.ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുക,ഡി എ കുടിശ്ശിക അനുവദിക്കുക, 4 ഘഡു ഡി എ അനുവദിക്കുക,മെഡിസെപ്പ് അപാകത പരിഹരിക്കുക,വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന നിരന്തര പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടമാണ് സത്യാഗ്രഹസമരം.
ജില്ലാ കമ്മിറ്റി അംഗം പി.ശിവരാമൻ അധ്യക്ഷത വഹിച്ചു. കെ.സി.രാജൻ, സി.ശ്രീധരൻ, പി.കെ.പ്രഭാകരൻ, കെ .പി ചന്ദ്രൻ , എം .ബാലകൃഷ്ണൻ, എൻ.കെ.മുസ്തഫ, എ.പി.പവിത്രൻ,ടി.പി.പുരുഷോത്തമൻ,കെ.സി.രമണി തുടങ്ങിയവർ സംസാരിച്ചു.