കുറ്റ്യാട്ടൂർ മാംഗോ പാർക്ക് നിർമ്മാണത്തിന് അഞ്ച് കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി


കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ മാംഗോ പാർക്ക് നിർമ്മാണത്തിന് അഞ്ച് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. കുറ്റ്യാട്ടൂർ മാമ്പഴ ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര വിപണന സാധ്യതകളുടെ വിപുലീകരണത്തിനും ഭൗമസൂചിക പദവി ലഭിച്ച കുറ്റാട്ടൂർ മാമ്പഴത്തിന്റെ ഉദ്പാദന-വിപണന മേഖലയുടെ വിപുലീകരണത്തിനും ഇതുവഴി സംവിധാനങ്ങളൊരുങ്ങും. മൂല്യവർദ്ധിത ഉൽപ്പനങ്ങളുടെ ഉൽപാദനവും അത്യാധുനിക ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ച് അഗ്രികൾച്ചർ വാല്യൂ അഡീഷൻ പ്ലാന്റുകൾ സ്ഥാപിക്കും. ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് സഹായകമാകുന്ന അടിസ്ഥാന സൗകര്യ വികസനവും ഇവിടെ സാധ്യമാകും. കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടിന് സമീപത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണികളിലേക്ക് കുറ്റ്യാട്ടൂർ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മാംഗോ പാർക്ക് വഴി സാധിക്കും. ഈ പാർക്ക് വരുന്നതോടെ ആഭ്യന്തര - അന്താരാഷ്ട്ര ടൂറിസം സാധ്യതകൂടി ഉപയോഗപ്പെടുത്തിയുള്ള വിപുലീകരണ പദ്ധതികൾ ആസൂത്രണം ചെയ്യും .

Previous Post Next Post