കുറ്റ്യാട്ടൂർ:-ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് കുറ്റ്യാട്ടൂർ എ .എൽ .പി സ്കൂൾ സ്വരധാര റേഡിയോ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുശ്രവണ മാധ്യമമായ റേഡിയോയുടെ പ്രാധാന്യത്തെ പറ്റി കുട്ടികൾ പ്രതിജ്ഞ നടത്തുകയും അവർ തന്നെ റേഡിയോ ജോക്കിമാരായി വിവിധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയുണ്ടായി. തുടർന്ന് പഴയ കാലത്തെ വിവിധ കമ്പനികളുടെ റേഡിയോവിനെ പ്രദർശിപ്പിക്കുന്ന ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി. '
പ്രശസ്ത ഗായികയായിരുന്ന അടുത്ത കാലത്ത് നമ്മോട് വിട പറഞ്ഞ വാണി ജയറാം എന്ന അനശ്വര ഗായികയെ അനുസ്മരിച്ച് പുഷ്പാർച്ചനയും നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ എ.വിനോദ് കുമാറിനെ അധ്യക്ഷതയിൽ ചേർന്ന വർണ്ണ ശബളമായ ചടങ്ങിന്റെ ഉദ്ഘാടനം മലബാർ റേഡിയോ സ്റ്റേഷൻ ഡയറക്ടർ കൃഷ്ണകുമാർ കണ്ണോത്ത് നിർവ്വഹിക്കുകയുണ്ടായി.
ലോക റേഡിയോ ദിനം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വൻ ഉത്സവമാക്കി തീർത്തു. അടുത്ത ദിവസം തന്നെ റേഡിയോ പ്രക്ഷേപണവുമായിട്ടുള്ള ചോദ്യാവലികൾ ഉൾപ്പെടുത്തി കുട്ടികളുടെ ഇടയിൽ ക്വിസ് മത്സരം സംഘടിപ്പിക്കുവാനും സ്വരധാര റേഡിയോ ക്ലബ് നേതൃത്വം വഹിക്കും. ചടങ്ങിൽ രാജേഷ് എം.പി, രേഖ മഹേഷ്, മിഥുൻ മോഹൻ, നന്ദൻ.പി, അശ്വിൻ എന്നിവർ സംസാരിച്ചു.