SDPI സായാഹ്ന ധർണ്ണ നടത്തി


പുതിയതെരു :  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ബജറ്റിനെതിരെ എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി  സായാഹ്ന പ്രതിഷേധ ധർണ നടത്തി.SDPI അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് ഉദ്ഘാടനം ചെയ്തു.

ജനങ്ങളെ കൊള്ളയടിച്ച് ഭരണാധികാരികൾ ധൂർത്തടിക്കുന്നത് നിർത്തലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.   

അരിക്ക് ജി എസ് ടി ഏർപ്പെടുത്തി. ഇന്ധനത്തിന് വില കൂട്ടിയും കെട്ടിടനികുതിയും വെള്ളത്തിനും വൈദ്യുതി ചാർജ്ജും വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് നിർത്തലാക്കണം. കോർപ്പറേറ്റ് ഭീമന്മാർ നികുതി കുടിശ്ശിക വരുത്തുമ്പോൾ അത് പിരിച്ചെടുക്കാൻ ഒരു ശ്രമവും നടത്താതെ  പാവപ്പെട്ടവരുടെ മുതുകിൽ മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാരുകൾ ചെയ്യുന്നത്.

സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു ആശ്വാസ നടപടിയും ബജറ്റില്‍ ഇല്ല. കോര്‍പ്പറേറ്റ് വളര്‍ച്ച മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലക്ഷ്യമിടുന്നത്.

സർവ്വതിനും നികുതി. സകലതിനും വില വർധനവിലൂടെ രാജ്യത്തെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിടുകയാണ്. അതേസമയം സർക്കാറിന്റെ ധൂർത്ത് പരിശോധിച്ചാൽ നമ്മെ അത്ഭുതപ്പെടുത്തും. മുഖ്യമന്ത്രിയുടെ വാഹനത്തിനും ക്ലിഫ് ഹൗസും നീന്തൽ കുളത്തിന്റെ നവീകരണത്തിനും വേണ്ടി നമ്മുടെ ഖജനാവിൽ നിന്നും കോടികളാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗവും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ ഷാഫി സി അധ്യക്ഷത വഹിച്ചു, ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി ഇർഷാദ് കാട്ടാമ്പള്ളി സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷുക്കൂർ മങ്കടവ്, ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള മന്ന, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ് കാട്ടാമ്പള്ളി അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് റഹീം. പൊയ്ത്തുംകടവ് പാപ്പിശ്ശേരി പഞ്ചായത്ത് സെക്രട്ടറി നാസിം. പാറക്കൽ എന്നിവർ പങ്കെടുത്തു.

Previous Post Next Post