കൊളച്ചേരി :- നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നണിയൂർ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരമഹോത്സവം മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ സമുചിതമായി ആഘോഷിക്കുകയാണ്.
ഏപ്രിൽ 2ന് കരിങ്കൽക്കുഴി അയ്യപ്പമoത്തിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്രയുണ്ടാകും.
ഏപ്രിൽ 4 ന് മഹോത്സവത്തോടനുബന്ധിച്ച് പൂരംകുളി, തിടമ്പുനൃത്തം, തായമ്പക, പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ 2 മുതൽ 4 വരെ ക്ഷേത്ര സന്നിധിയിൽ ഓട്ടൻ തുള്ളൽ,അക്ഷരശ്ളോക സദസ്സ്, കളരിപയറ്റ് ,ദേശവാസികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്രആഘോഷ കമ്മിറ്റി സെക്രട്ടറി ജിനോയ് വാര്യമ്പത്ത്, പ്രസിഡന്റ് രാമകൃഷ്ണൻ V എന്നിവർ അറിയിച്ചു.