ചേലേരി :- ചേലേരി ഈശാനമംഗലത്ത് വീട്ടുമുറ്റങ്ങളിൽ വെളുത്തുള്ളിയുടെ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. ഈശാനമംഗലത്തെ മുണ്ടേരി അനീഷിന്റെ വീട്ടിലും വിനോദ് കുമാറിന്റെ റോയൽ ഫർണിച്ചർ ഷോപ്പിലും, ചേലേരിമുക്കിലെ മാക്കൂട്ടം വത്സലയുടെ വീട്ടിലുമാണ് സമാനമായ രീതിയിൽ വെളുത്തുള്ളിയുടെ അവശിഷ്ടങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. വീട്ടുകാർ ഉറങ്ങിയ ശേഷം രാത്രി സമയങ്ങളിൽ ആണ് അജ്ഞാതർ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചേലേരിമുക്കിലെ മാക്കൂട്ടം വത്സലയുടെ വീട്ടിനു മുന്നിൽ വെളുത്തുള്ളിയുടെ അവശിഷ്ടം നിക്ഷേപിച്ചതായി കണ്ടത്. തുടർന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഈശാന മംഗലത്തെ മുണ്ടേരി അനീഷിന്റെ വീട്ടിലും വിനോദ് കുമാറിന്റെ റോയൽ ഫർണിച്ചേഴ്സിലും സമാന രീതിയിൽ അവശിഷ്ടം നിക്ഷേപിച്ചതായി കണ്ടത്. സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.