കണ്ണാടിപ്പറമ്പ് : വടക്കേമലബാറിലെ പ്രധാന ധർമ്മശാസ്താ ക്ഷേത്രങ്ങളിലൊന്നായ കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവം ഏപ്രിൽ 4 മുതൽ 12 വരെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഏപ്രിൽ 4 ന് രാവിലെ 7 ന് പൂരംകുളി, വൈകു: 5.30ന് നിടുവാട്ട് മഹല്ല് ജുമാ മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണം, ദീപാരാധന, ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ തിരുവത്താഴത്തിനുള്ള അരി അളവ്, ഉത്സവ കൊടിയേറ്റം. തുടർന്ന് നടക്കുന്ന സാംസ്കാരിക സദസ്സ് കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി.നന്ദകുമാർ, സുകുമാരൻ പെരിയച്ചൂർ തുടങ്ങിയവർ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സ്, യുവ ക്ലബ് വള്ളുവൻകടവ് അവതരിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കും.
ഏപ്രിൽ 5 ന് വൈകുന്നേരം 4.30 ന് ഉത്സവ ചടങ്ങളുടെ ഉദ്ഘാടനം ബഹു: കേരള ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ രാധാകൃഷ്ണൻ നിർവഹിക്കും.ബോർഡ് കമ്മീഷണർ, മെമ്പർമാർ ,ഡിവിഷൻ ചെയർമാൻ തുടങ്ങിയവർ പങ്കെടുക്കും.
ഏപ്രിൽ 5 മുതൽ 11 വരെ എല്ലാ ദിവസവും രാവിലെ 5 ന് ഗണപതി ഹോമം, ഉഷഃപൂജ ,8.30 ന് ശ്രീഭൂതബലി, ആനപ്പുറത്ത് എഴുന്നള്ളത്ത്, നവകം, പഞ്ചഗവ്യം പൂജിച്ച് കലശം ആടി ഉച്ചപൂജ, വടക്കേ കാവിൽ കലശം,
വൈകു: 4.30ന് കേളി, കൊമ്പ്പറ്റ് ,5ന് ഗജവീരൻമാരുടെ അകമ്പടിയോടെ കാഴ്ചശീവേലി, പഞ്ചവാദ്യം, മേളം,ദീപരാധന, സേവ, രാത്രി 10 മണിക്ക് വയത്തൂർ കാലിയാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, എതിരേൽപ്പ്, ചന്തം, തിടമ്പുനൃത്തം, അകത്തെഴുന്നള്ളത്ത്, അത്താഴപൂജ എന്നിവ ഉണ്ടാവും.
ഒന്നാം വിളക്ക് ദിനമായ 5 ന് രാത്രി 8 ന് കോംപ്ലക്സ് ടീം കണ്ണാടിപ്പറമ്പ് ഒരുക്കുന്ന താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകൾ രണ്ടാം വിളക്ക് 6 ന് രാത്രി 8 ന് കുവലയം കഥകളി ആസ്വാദക സഭ അവതരിപ്പിക്കുന്ന കഥകളി,കഥ: കിരാതം, മൂന്നാം വിളക്ക് 7 ന് വൈകു: 6.30ന് നാറാത്ത് ശ്രീ പാണ്ഡ്യൻ തട സ്ഥാനത്തേക്ക് എഴുന്നള്ളത്ത്, രാത്രി 7 ന് ശിവം സ്കൂൾ ഓഫ് ഫെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന നൃത്തവിരുന്ന്, രാത്രി 9ന് കമ്പിൽ ഹരിശ്രി അവതരിപ്പിക്കുന്ന മ്യൂസിക്ക് ഫ്യൂഷൻ, രാത്രി 9.30 ന് പാണ്ഡ്യൻ തടസ്ഥാനത്ത് വിശേഷാൽ പൂജ, തായമ്പക , നാലാംവിളക്ക് 8 ന് രാത്രി 8 മണിക്ക് തൃശൂർ സദ്ഗമയുടെ നാടകം: ഉപ്പ്, അഞ്ചാം വിളക്ക് 9ന് രാവിലെ 8.30 ന് ഉത്സവബലി രാത്രി 8 ന് ധന്യാ സുധാകരൻ & ടീം അവതരിപ്പിക്കുന്ന ഭജനാമൃതം, തുടർന്ന് മൈം, തിരുവാതിരക്കളി, ആറാം വിളക്ക് ഏപ്രിൽ 10 തിങ്കളാഴ്ച രാത്രി 8 ന് ടീം പൂത്താലി അവതരിപ്പിക്കുന്ന മെഗാഷോ, മഹോത്സവ ദിനമായ ഏപ്രിൽ 11 ചൊവ്വാഴ്ച രാത്രി 9 ന് ശ്രീ രഞ്ജിനി കലാവേദി കണ്ണൂർ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, കൈകൊട്ടിക്കളി ശേഷം കണ്ണാടിപ്പറമ്പ് ഗണപതിക്ഷേത്രത്തിൽ നിന്നും കരടി വരവ് ,തായമ്പക, പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്, ചന്തം, കരടിക്കളി, ഗോപുരത്തിൽ എഴുന്നള്ളിച്ച് വെക്കൽ, കരിമരുന്ന് പ്രയോഗം, തുടർന്ന് തിടമ്പുനൃത്തം ,പൂരക്കളി, എട്ടാം ദിനമായ 12 ന് രാവിലെ 8ന് ക്ഷേത്രക്കുളത്തിലേക്ക് ആറാട്ടെഴുന്നള്ളത്ത്, ആറാട്ട്, കൊടിയിറക്കം, ആറാട്ട് സദ്യയോടെ ഉത്ര വിളക്കുത്സവത്തിന് സമാപനമാവും.