കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നാളെ


കണ്ണാടിപ്പറമ്പ് : പുതുതായി നിർമ്മിച്ച കണ്ണാടിപ്പറമ്പ്  വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നാളെ മാർച്ച്‌ 29 ബുധനാഴ്ച സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും. വൈകീട്ട് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി സുമേഷ് അധ്യക്ഷത വഹിക്കും. കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് (44 ലക്ഷം) തയ്യാറാക്കിയതും നിർമ്മാണം പൂർത്തീകരിച്ചതും സ്റ്റേറ്റ് നിർമ്മിതി കേന്ദ്രയുടെ കീഴിലാണ്. ഒന്നര വർഷം കൊണ്ട് പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാറാത്ത് പഞ്ചായത്തിൽ വെച്ച് വിപുലമായ സംഘാടക സമിതി യോഗം ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, തഹസിൽദാർമാർ, പഞ്ചായത്ത് മെമ്പർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Previous Post Next Post