കൊളച്ചേരി ഇ.പി.കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ 'ഫെസ്റ്റംബർ ' - കാർണിവൽ തിങ്കളാഴ്ച്ച


കൊളച്ചേരി: -  
കൊളച്ചേരി ഇ.പി.കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് 'ഫെസ്റ്റംബർ ' - ( Festember) ഇംഗ്ലീഷ് കാർണിവൽ നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ നടക്കും.ഉച്ചക്ക് 2 മണിക്ക് തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ ഉദ്ഘാടനം നിർവഹിക്കും

 കുട്ടികളുടെ പഠന മികവിനായി സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന ELA പ്രോഗ്രാമിൻ്റെ ഭാഗമായാണ് കാർണിവൽ നടക്കുക. ബുക്ക്സ്റ്റാൾ, സ്വീറ്റ് സ്റ്റാൾ, ഫുഡ് കോർട്ട്, ടോയ്സ്റ്റാൾ, സോപ്പ് നിർമ്മാണം, പേപ്പർ പേന നിർമ്മാണം, അക്വേറിയം, ആർട് ഗാലറി, ക്രാഫ്റ്റ് സ്റ്റാൾ, ഐടി സ്റ്റാൾ, ഫ്ലവർ ഷോ, വെജിറ്റബിൾ ഫ്രൂട്ട് സ്റ്റാൾ, പായസ മേള, ഹോണസ്റ്റിഷോപ്പ്, ക്വിസ് ഡസ്ക്, ജ്യൂസ് കോർണർ തുടങ്ങിയവ  ഒരുക്കുന്നുണ്ട്. കുട്ടികളുടെ സ്കിറ്റ്, കൊറിയോഗ്രഫി, പാട്ടുകൾ ,എന്നിവയുടെ അവതരണവുമുണ്ട്.പൊതു ജനങ്ങൾക്ക് പ്രദർശനം കാണാനും ഉല്പന്നങ്ങൾ വാങ്ങാനും സാധിക്കും. 

Previous Post Next Post