കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രത്തിൽ ഏപ്രിൽ 4 മുതൽ ആരംഭിക്കുന്ന ഉത്രവിളക്ക് മഹോത്സവത്തിന്റെ കമ്മിറ്റി ഓഫീസ് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.ഉത്സവം വിജയിപ്പിക്കുന്നതിന് ബഹുജനങ്ങളുമായി നിരന്തര ബന്ധം സ്ഥാപിക്കാൻ ക്ഷേത്രമതിൽ കെട്ടിന് പുറത്ത് ആരംഭിച്ച ഓഫീസിന് സാധിക്കുമെന്ന് കമ്മീഷണർ പറഞ്ഞു.
ഉത്സവ ആഘോഷ കമ്മറ്റി പ്രസിഡന്റ് അഡ്വ.കെ.ഗോപലകൃഷ്ണൻ , കമ്മറ്റി അംഗങ്ങളായ എം.പി മോഹനാംഗൻ , റിജു നാരായണൻ, കെ.വി രാഗേഷ്, പി.പി സുധീർ . ഉണ്ണി കണ്ടമ്പേത്ത് ,അജിത്ത് വാക്കര മഠം, എം.പി ജയരാജൻ, പി.പി കൃഷ്ണനാചാരി, പുരുഷോത്തമൻ M.P, വിവേക് നീലകണ്ഠൻ എന്നിവർ പങ്കെടുത്തു.