മയ്യിൽ:-കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംയുക്ത, വാർഷികാഘോഷത്തിൻ്റെ ഭാഗമായി കനൽകാലത്തെ വസന്തങ്ങൾ - പഴയകാല പ്രവർത്തകരുടെ സംഗമവും ആദരവും സംഘടിപ്പിച്ചു.
സംഘാടകസമിതി കൺവീനർ കെ.സി. സുനിലിൻ്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.
എം.വി.ജനാർദ്ദനൻ, പി.പി.ഭാസ്കരൻ, എം.വി.രാമചന്ദ്രൻ, പി.പി.ജനാർദ്ദനൻ, കെ.വി.ഗോവിന്ദൻ, എം.വി.പദ്മനാഭൻ, എ.കെ.നാരായണൻ, കെ.കെ.ഭാസ്കരൻ, എ.പി.മോഹനൻ, വി.വി.ശ്രീധരൻ, കെ.ചന്ദ്രൻ, കെ.ശശിധരൻ, എം.സി.ശ്രീധരൻ, എ.പി.രവീന്ദ്രൻ, എം.സി.പ്രഭാകരൻ,കെ.അനിൽ, പി.രാധാകൃഷ്ണൻ, വി.രാജേന്ദ്രൻ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി.വി.രാജീവൻ സ്വാഗതവും കെ.പി.രമേശൻ നന്ദിയും പറഞ്ഞു.