കൊളച്ചേരിപ്പറമ്പ് ലക്ഷംവീട്ടിലെ രാജേശ്വരിയുടെയും സുനിലിന്റേയും മകൾ ഒരുവയസ് മാത്രം പ്രായമുള്ള കുഞ്ഞു ദിയ ജന്മനാ കാഴ്ച ശക്തിയില്ലാതെ കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ദ്ധ ചികിത്സയിലൂടെയും ഓപ്പറേഷനുകളിലൂടെയും മാത്രമേ കുഞ്ഞു ദിയയുടെ കാഴ്ച ശക്തിതിരികെ കൊണ്ടുവരാൻ കഴിയൂ.
ചികിത്സയ്ക്കായി 3 ലക്ഷത്തിലധികം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിർദേശം. കൂലിവേല ചെയ്ത് കുടുംബം നോക്കി വാടക വീട്ടിൽ കഴിയുന്ന നിർധന കുടുംബത്തിന് ഭാരിച്ച ഈ തുക താങ്ങുവാൻ സാധിക്കുന്നതല്ല. അത് കൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ കൊളച്ചേരി പഞ്ചായത്ത് അംഗം കെ സി സീമ ചെയർമാനും വി കെ അഭിലാഷ് കൺവീനറും കെ വി നാരായണൻ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവൃത്തിക്കുകയാണ്.
നിങ്ങളുടെ വിലയേറിയ സഹായങ്ങൾ മുല്ലക്കൊടി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ കൊളച്ചേരിമുക്ക് ശാഖയിലെ
അക്കൗണ്ട് നമ്പർ: MLK011970016018,
IFSC CODE: ICIC0000103
എന്നതിലേക്ക് അയക്കണം.
സീമ കെ സി (ചെയർമാൻ): 9495883415, അഭിലാഷ്.വി കെ (കൺവീനർ): 9544472160, കെ വി നാരായണൻ (ട്രഷറർ): 9645408958