നാടിന്റെ ഉത്സവമായി 'നമ്പ്രോത്സവം'

 


മയ്യിൽ:- നണിയൂർ നമ്പ്രം  ഹിന്ദു എ. എൽ.പി.സ്കൂൾ 93-ാം വാർഷികാഘോഷം 'നമ്പ്രോത്സവം ' കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി. പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി.പ്രീത അധ്യക്ഷത വഹിച്ചു. യൂ ട്യൂബ് േവ്ലാ ഗർ കെ.എൽ. ബ്രോ ബിജു റിത്വിക് വിശിഷ്ടാതിഥിയായി. സ്കൂൾ പത്രം സി.ആർ.സി. കോർഡിനേറ്റർ സി.കെ. രേഷ്മ പ്രകാശനം ചെയ്തു.

       പ്രഥമാധ്യാപിക ടി.എം.പ്രീത റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ പി.എം. വാസുദേവൻ നമ്പീശൻ,പി.ടി.എ. പ്രസിഡന്റ് യു. രവീന്ദ്രൻ, എം.പി.ടി.എ. പ്രസിഡന്റ് ദീപ്തി വിജേഷ്,  ടി.പി. മനോഹരൻ, പി.ടി. സുനിൽകുമാർ, എ. സത്യൻ, വി.പി. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അഭിനയിച്ച ഹ്രസ്വചിത്രത്തിന്റെ പ്രദർശനം, നൃത്തോത്സവം എന്നിവയും നടന്നു.



Previous Post Next Post