പള്ളിപ്പറമ്പ്:-മുസ്‌ലിം ലീഗ് വിഭാവനം ചെയ്ത പൂക്കോയ തങ്ങൾ ഹോസ്പിസ് തുല്യതയില്ലാത്ത കാരുണ്യ പ്രസ്ഥാനമാണെന്ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കൊളച്ചേരി മേഖലാ പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്) ന്റെ പുതിയ സംരംഭമായ ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവരുടെ പ്രയാസങ്ങൾ ദൈവം പരിഹരിക്കുമെന്നും ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ മാനത്തുള്ള ദൈവം നിങ്ങളോട് കരുണ കാണിക്കുമെന്നുള്ള തിരുവചനം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങളാണ് പി.ടി.എച്ച് നടത്തുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. കൊളച്ചേരി മേഖലാ പി.ടി.എച്ച് യൂണിറ്റിന് കമ്പിൽ മൊയ്തീൻ ഹാജി സംഭാവന ചെയ്ത ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങൽ ചടങ്ങിൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമദ് മൗലവി നിർവ്വഹിച്ചു.
പി.ടി.എച്ച് മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ ആദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി, കമ്പിൽ സഫ ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പാൾ ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി പ്രഭാഷണം നടത്തി
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ടി.വി ഹസൈനാർ മാസ്റ്റർ, സെക്രട്ടറി സി കെ മഹ്മൂദ്, കമ്പിൽ മൊയ്തീൻ ഹാജി, എം അബ്ദുൽ അസീസ്, കെ എം ശിവദാസൻ, കെ മുഹമ്മദ് അഷ്റഫ്, പി.പി ജമാൽ കമ്പിൽ, ഹാഫിസ് അബ്ദുൽ മാജിദ് ഫൈസി, മാണിയൂർ അബ്ദുല്ല ഫൈസി, അമീർ സഅദി പള്ളിപ്പറമ്പ്, സി.എം മുസ്തഫ ഹാജി, എ.പി അമീർ സംസാരിച്ചു. സെക്രട്ടറി എം.സി ഹാഷിം മാസ്റ്റർ സ്വാഗതവും, ട്രഷറർ അഹ്മദ് തേർലായി നന്ദിയും പറഞ്ഞു