പള്ളിപ്പറമ്പ് : പള്ളിപ്പറമ്പ് ഹിദായതു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വാർഷികാഘോഷം വിദ്യാർഥികളുടെ കലാപരിപാടികളോടെ നടത്തി. കണ്ണൂർ പോലീസ് കമ്മീഷണർ അജിത്ത് കുമാർ IPS ഉദ്ഘാടനം ചെയ്തു. പി.പി ഖാലിദ് ഹാജി അധ്യക്ഷനായി. സ്കൂൾ ഹെഡ് മാസ്റ്റർ Dr.താജുദ്ദീൻ വാഫി റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.എൻ.മുസ്തഫ, കെ.പി.അബൂബക്കർ ഹാജി, എ. ടി. മുസ്തഫ ഹാജി, കെ.പി.മുഹമ്മദലി, പോക്കർ ഹാജി, മൊയ്തു ഹാജി, എം.വി.മുസ്തഫ, ഗഫൂർ ടീ. വി. ലത്തീഫ്.പള്ളിപ്പറമ്പ്, ഹാഫിള് അമീൻ, സിദ്ദീഖ്, അബ്ദുറഹ്മാൻ,ജലീൽ, സുനിത ടീച്ചർ, മുഹമ്മദ് കുഞ്ഞി പി,എന്നിവർ സംസാരിച്ചു. ശരീഫ് മാസ്റ്റർ സ്വാഗതവും മുരളീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.