കൊളച്ചേരി : മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: അബ്ദുൽ കരീം ചേലേരി, മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ അംഗമായും തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായും തിരഞ്ഞെടുക്കപ്പെട്ട മുസ്തഫ കോടിപ്പൊയിലിനും യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് ഉന്നതാധികാര സമിതി സ്വീകരണം നൽകി. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ ആദ്യക്ഷത വഹിച്ചു.
കൺവീനർ മൻസൂർ പാമ്പുരുത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി അബ്ദുൽ മജീദ്, വൈസ് പ്രസിഡണ്ട് എം. സജ്മ, എം.അബ്ദുൽ അസീസ്, പി.പി.സി മുഹമ്മദ് കുഞ്ഞി,കെ.പി അബ്ദുൽസലാം, കെ. ബാലസുബ്രഹ്മണ്യൻ , എം.വി പ്രേമാനന്ദൻ ,കെ.താഹിറ, എം. അനന്തൻ മാസ്റ്റർ, എം. കെ സുകുമാരൻ, ദാമോദരൻ കൊയിലേരിയൻ തുടങ്ങിയവർ സംസാരിച്ചു.