മയ്യിൽ :- സർവ്വീസിൽ നിന്നും വിരമിക്കുന്ന ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തിന് കയരളത്ത് വച്ച് നടക്കുന്ന പൗരസ്വീകരണത്തിൻ്റെയും സാംസ്കാരിക- കലാ പരിപാടികളുടെയും നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം കയരളത്ത് വച്ച് നടന്നു.
സംഘാടക സമിതി രൂപീകരണ യോഗത്തിന് മാണിക്കോത്ത് അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.ശ്രീധരൻ സംഘമിത്ര പരിപാടി വിശദീകരണം നടത്തി. കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ, ഷജയ് ടി, ബാബു പണ്ണേരി, കെ സി രമേശൻ, പി വിജേഷ്, പി കെ ജയരാജൻ ,എ കെ രതീഷ്, രാഹുൽ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.രാജീവൻ മാണിക്കോത്ത് സ്വാഗതവും സി ഒ ഹരീഷ് നന്ദിയും രേഖപ്പെടുത്തി.
രവി മാണിക്കോത്ത് ചെയർമാനും കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ശ്രീധരൻ സംഘമിത്രയെയും കൺവീനറായി പി വിജേഷിനെയും യോഗം ചുമതപ്പെടുത്തി.
മെയ് 28 ഞായറാഴ്ച പൗരസ്വീകരണവും വിവിധ കലാപരിപാടികളും സാംസ്കാരിക സദസ്സും അരങ്ങേറും.