കൊളച്ചേരി :- മെയ് 4 പാടിക്കുന്ന് രക്തസാക്ഷി ദിനാചരണവും , സഖാവ് അറാക്കൽ ചരമദിനവും സമുചിതമായി ആചരിക്കാൻ CPIM, CPI പാർട്ടികൾ തീരുമാനിച്ചു.
കരിങ്കൽകുഴി പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിൽ ചേർന്ന ദിനാചരണ കമ്മിറ്റി രൂപീകരണ യോഗം CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. CPI നേതാവ് കെ.വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
കെ.ചന്ദ്രൻ, കെ.വി പവിത്രൻ ,പി രവീന്ദ്രൻ പ്രസംഗിച്ചു.
CPIM മയ്യിൽഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു. എം.ശ്രീധരൻ നന്ദി പറഞ്ഞു.
ഭാരവാഹികൾ
എം.ദാമോദരൻ - (ചെയർമാൻ)
പി.രവീന്ദ്രൻ , പി.പി കുഞ്ഞിരാമൻ (വൈസ് ചെയർമാൻ)
കെ.രാമകൃഷ്ണൻ മാസ്റ്റർ (കൺവീനർ)
ശ്രീധരൻ സംഘമിത്ര, പി.സുരേന്ദ്രൻ മാസ്റ്റർ (ജോ: സെക്രട്ടറി)