കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവം ഏപ്രിൽ 22 മുതൽ


കൊളച്ചേരി  :- 
കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവം 2023 ഏപ്രിൽ 22 ,23,24 (മേടം 8,9,10) തീയ്യതികളിലായി നടത്തപ്പെടും.

ഏപ്രിൽ 22 ന് വൈകിട്ട് കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ ഉത്സവാഘോഷത്തിന് തുടക്കം കുറിക്കും. തുടർന്ന് വൈകിട്ട് 6.30 ന് സാംസ്കാരിക സന്ധ്യ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരി ദീപ പ്രോജ്വലനം നടത്തും.   കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യും. വൈശാഖോത്സവം കമ്മിറ്റി ചെയർമാൻ വത്സൻ കൊളച്ചേരി അധ്യക്ഷത വഹിക്കും. കണ്ണൂർ റൂറൽ പോലീസ് മേധാവി ശ്രീമതി ഹേമലത IPS, ജില്ലാ ഫോറസ്റ്റ് ഓഫീസർ ശ്രീ പി കാർത്തിക് IFS, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ പി നന്ദകുമാർ , കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ പി അബ്ദുൾ മജീദ്, സോഷ്യൽ മീഡിയ ഫെയിം KL BRO ബിജു റിത്വിക്ക്, എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

 ഹൈടെക് കർഷക അവാർഡ് ജേതാവ് ശ്രീ ടിവി വിജയൻ, നാടക പ്രതിഭ ശ്രീ എം വി ജി നമ്പ്യാർ, ക്ഷേത്ര കഴകം ശ്രീമതി ഭാഗീരഥിവാരസ്യാർ, തെയ്യം കലാകാരൻ ശ്രീ കെ സി നാരായണ പെരുവണ്ണാൻ, കേരള ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ശ്രീ ടി.വി. രാമൻ പണിക്കർ എന്നിവരെ ചടങ്ങിൽ വച്ച്  ആദരിക്കും . ക്ഷേത്രം പ്രസിഡൻ്റ് കെ കൃഷ്ണൻ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകും. വൈശാഖോത്സവം കമ്മിറ്റി കൺവീനർ മനീഷ് സാരംഗി സ്വാഗതവും മാതൃസമിതി പ്രസിഡൻ്റ ഇ തങ്കമണി നന്ദിയും രേഖപ്പെടുത്തും.

സാംസ്‌കാരിക സന്ധ്യക്ക്‌ മുന്നോടിയായി ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ കോളച്ചേരി ദേശവാസികൾ അണിനിരക്കുന്ന മെഗാ കൈകൊട്ടിക്കളി അരങ്ങേറും.

തുടർന്ന് വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ നേതൃത്വത്തിൽ മക്കളായ വാദ്യ വിശാരദ് മട്ടന്നൂർ ശ്രീകാന്ത് മാരാരും വാദ്യ വിശാരദ് മട്ടന്നൂർ ശ്രീരാജ് മാരാരും ചേർന്ന് അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക നടക്കും.

ഏപ്രിൽ 23 ഞായറാഴ്ച രാവിലെ ഉദയാസ്തമന പൂജയും കളഭാഭിഷേകവും തുടർന്ന് ശ്രീഭൂതബലിയും നടക്കും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

വൈകിട്ട് 6.30ന് തായമ്പകയും തുടർന്ന് കൊളച്ചേരി ദേശവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

ഏപ്രിൽ 24 തിങ്കളാഴ്ച മഹോത്സവ ദിനത്തിൽ രാവിലെ 25 കലശപൂജ, ശ്രീഭൂതബലി എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് അന്നദാനം നടക്കും. വൈകിട്ട് 5 മണിക്ക് കേളിയും തുടർന്ന് മേളം പഞ്ചവാദ്യം എന്നിവയും നടക്കും. 

അതിനുശേഷം ക്ഷേത്രത്തിൽ തിരുനൃത്തവും തുടർന്ന് രാത്രി 10 മണിക്ക് വമ്പിച്ച കരിമരുന്ന് പ്രയോഗവും നടക്കും.

ക്ഷേത്രത്തിലെ വൈശാഖോത്സവത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും ക്ഷേത്ര മതിലിൻ്റെ പുനർനിർമ്മാണ പ്രവൃത്തികൾ തകൃതിയായി നടന്നു വരികയാണെന്നും ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രം പ്രസിഡൻറ് കെ കൃഷ്ണൻ, സെക്രട്ടറി ബിപിൻ കെ എം, വൈശാഖോത്സവ കമ്മിറ്റി ചെയർമാൻ  വത്സൻ കൊളച്ചേരി, ജനറൽ കൺവീനർ മനീഷ് സാരംഗി, മാതൃസമിതി പ്രസിഡൻറ് ഇ തങ്കമണി ,വൈശാഖോത്സവം പ്രോഗ്രാം കമ്മിറ്റി കൺവ്വീനർ സിജു പി പി ,മുൻ ക്ഷേത്ര കഴകം നാരായണൻ പി വി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Previous Post Next Post