പരിയാരം:- വീട് പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞു വീണ് 4 കുട്ടികൾക്ക് പരിക്ക്.രണ്ട് പേർക്ക് ഗുരുതരം.തിരുവട്ടൂരിലെ ജത ഫാത്തിം (7) നൂറുൽ മെഹറിൻ (5) ആദിൽ(10) അസ്ഹദ് (5) എന്നിവർക്കാണ് പരിക്കേറ്റത്.ജത ഫാത്തിം ആദിൽ എന്നിവരുടെ നില ഗുരുതരം ആണ്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ആയിരുന്നു സംഭവം.മുസി ലിയാരകത് നബീസ എന്നിവരുടെ ആൾ താമസം ഇല്ലാത്ത വീട് ഇവരുടെ മകളുടെ ഭർത്താവ് അറഫാത്തിൻ്റെ നേതൃത്വത്തിൽ പൊ ളിക്കുന്നതിനിടെ വിള്ളൽ വീണ മതിൽ പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്ത് പതിക്കുകയായിരുന്നു.