മയ്യിൽ :- രാഹുൽ ഗാന്ധിക്കെതിരെയുള്ള ജനാധിപത്യ ധ്വംസനത്തിനെതിരെ ജവഹർ ബാൽ മഞ്ച് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി രാഷ്ട്രപതിക്ക് പോസ്റ്റ് കാർഡയച്ച് പ്രതിഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.എം ശിവദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മയ്യിൽ മണ്ഡലം പ്രസിഡണ്ട് കെ.പി.ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. JBM ബ്ലോക്ക് ചെയർമാൻ എൻ.കെ മുസ്ത അധ്യക്ഷനായി. പഴശ്ശി വാർഡ് മെമ്പർ യൂസഫ് പാലക്കൽ മയ്യിൽ ഇരുവാപ്പുഴ വാർഡ് മെമ്പർ സത്യഭാമ,രാജേഷ് ചുളിയാട്, സുനിത്ത് പള്ളിയ് ത്ത്, കുമാരി ദേവിക എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.