KSTA തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
മയ്യിൽ :- ചരിത്രം തിരുത്തുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മയ്യിൽ ടൗണിൽ നടന്ന പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി.കെ വിജേഷ് അധ്യക്ഷത വഹിച്ചു. കെ. സി സുധീർ , കെ.സി സുനിൽ , പി. പി സുരേഷ് ബാബു , കെ.കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ടി.രാജേഷ് സ്വാഗതവും കെ.കെ പ്രസാദ് നന്ദിയും പറഞ്ഞു.