അക്ഷര ശ്ലോക കലാകാരമാരെ ആദരിച്ചു


മയ്യിൽ :- 
ചെക്യാട്ടുകാവ് ശ്രീ ധർമശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അക്ഷരശ്ലോക കലാകാരന്മാരെ ആദരിച്ചു. മയ്യിൽ കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക അക്ഷരശ്ലോക സമിതി ഭാരവാഹികളായ കെ വി യശോദ ടീച്ചർ, ഒ എം മധുസൂദനൻ, ഡോ സി കെ മോഹനൻ, മലപ്പട്ടം ഗംഗാധരൻ, കെ ഒ മുരളീധരൻ, സി വി ഭാസ്ക്കരൻ, പുഷ്പവല്ലി ടീച്ചർ എന്നിവരും പെരുങ്കോന്ന് പുളിമ്പിടാവ് ചുഴലി ഭഗവതി ക്ഷേത്ര അക്ഷരശ്ളോക സമിതി ഭാരവാഹികളായ പി കെ കുഞ്ഞിരാമൻ നമ്പ്യാർ പി കെ ലക്ഷ്മിക്കുട്ടി എം കെ ലക്ഷ്മിക്കുട്ടി കെ ആർ കമലാവതി കെ സി പ്രേമലത എന്നിവരുമാണ് ആദരിക്കപ്പെട്ടത്.

 ക്ഷേത്ര സമിതി ചെയർമാൻ കെ കെ ദിവാകരൻ സ്വാഗത ഭാഷണം നടത്തി .ഇ കെ വി ദാമോദരൻ അധ്യക്ഷത വഹിച്ചു. എം പ്രേമ ടീച്ചർ മാക്ക നേരി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി, പി വി ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

Previous Post Next Post