കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് എട്ട് കോമക്കരിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാറോട്ടിൽ പുതുക്കുളങ്ങര മുത്തപ്പൻ ക്ഷേത്രം നടപ്പാത നാടിന് സമർപ്പിച്ചു.
വൈസ് പ്രസിഡന്റ് നിജിലേഷ് സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് പി.പി റെജി ഉദ്ഘാടനം ചെയ്തു.
വാർഡ് വികസന കൺവീനർ കെ മധു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ കെ നാണു. എൻ.പി ബാലൻ എന്നിവർ സംസാരിച്ചു.