മാണിയൂർ:-സ: സി.കണ്ണൻ ചരമവാർഷികം ആചരിച്ചു.മാണിയൂർ- CITU മാണിയൂർ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ CITU സ്ഥാപക നേതാക്കളിലൊളായ സ: സി.കണ്ണൻ്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ GHSS ജംഗ്ഷൻ, ചെക്കിക്കുളം, കൂവച്ചിക്കുന്ന് എന്നീ കേന്ദ്രങ്ങളിൽ പതാക ഉയർത്തി
CITU ഏറിയ പ്രസിഡണ്ട് കെ.നാണു മേഖലാ കൺവീനർ കെ.രാമചന്ദ്രൻ ,മേഖലാ കമ്മറ്റി അംഗങ്ങളായ കുതിരയോടൻ രാജൻ, കെ.പ്രിയേഷ് കുമാർ, പി.ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. എൻ അനിൽ കുമാർ, പി.ദിവകാരൻ, കെ.നാണു, കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു