പറശ്ശിനിയിൽ ഇന്ന് മുതൽ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല
പറശ്ശിനിക്കടവ് :- പറശ്ശിനി മടപ്പുര കുടുംബാംഗം മരണപ്പെട്ടതിനാൽ ഇന്ന് ( 05/04/2023) ബുധനാഴ്ച മുതൽ ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല. ഏപ്രിൽ 6 മുതൽ 16 വരെയുള്ള തിരുവപ്പന വെള്ളാട്ടവും ഉണ്ടായിരിക്കുന്നതല്ല. ഉച്ച വെള്ളാട്ടം മാത്രം നടക്കും. വിഷു സംക്രമം ദിവസങ്ങളിൽ വിശേഷ ചടങ്ങുകളും ഉണ്ടായിരിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു.