കണ്ണാടിപ്പറമ്പ് : ഭീമമായ നികുതി വർദ്ധനവിന്നെതിരെ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നാറാത്ത് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷാജിർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷിനാജ് കെ.കെ ഉദ്ഘാടനം നിർവഹിച്ചു.
അഴീക്കോട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.വി അബ്ദുള്ള മാസ്റ്റർ, ജില്ലാ പ്രവർത്തക സമിതി അംഗം കുഞ്ഞഹമ്മദ്. സി, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാം പീടിക, മെമ്പർമാരായ സൈഫുദ്ധീൻ നാറാത്ത്, മൈമൂനത്ത്, മിഹ്റാബി, മിസ്ബാഹ്, ഷുഹൈബ്, റാഷിദ്, കാദർ, ശംസുദ്ധീൻ, കമറുദ്ധീൻ, ഫവാസ്, msf പഞ്ചായത്ത് സെക്രട്ടറി അജ്നാസ് പാറപ്പുറം, സഫ്‌വാൻ പുല്ലൂപ്പി, അമാൻ കമ്പിൽ എന്നിവർ പങ്കെടുത്തു.
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇർഫാദ് പുല്ലൂപ്പി സ്വാഗതവും, ട്രഷറർ മുസമ്മിൽ കെ.എൻ നന്ദിയും പറഞ്ഞു.