കൊളച്ചേരി :- ക്രഷർ, ക്വാറി ഉൽപന്നങ്ങളുടെ വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലത്തിൻ്റെ അഭിമുഖ്യത്തിൽ ക്രഷറുകൾക്ക് മുന്നിൽ കൊടികുത്തി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രവർത്തക സമിതിഅംഗം യഹിയ പള്ളിപറമ്പ് , കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഫൈസൽ കെ. കെ. പി, യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി കലേഷ് ചേലേരി, കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിണ്ടന്റ് റൈജു, കൊളച്ചേരി മണ്ഡലം സെക്രട്ടറിമാരായ പ്രവീൺ, അഖിൽ, ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിണ്ടന്റുമാരായ ഷംസു കൂളിയാലിൽ, വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.