40 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അംഗൻവാടി വർക്കറെ BJP ചെക്കിക്കാട് ബൂത്ത് കമ്മിറ്റി അനുമോദിച്ചു
മയ്യിൽ :- 40 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ചെക്കിക്കാട് അംഗൻവാടി വർക്കർ സി .സി കാർത്ത്യായനിക്ക് BJP ചെക്കിക്കാട് ബൂത്ത് കമ്മിറ്റി സ്നേഹോപഹാരം നൽകി അനുമോദിച്ചു. 1983 ഏപിൽ മാസമാണ് ചെക്കിക്കാട് അംഗൻവാടിയിൽ ഹെൽപ്പറായി ജോലിയിൽ പ്രവേശിച്ചത്. കുറ്റ്യാട്ടൂർ പൊറോളം സ്വദേശിനിയായ സി സി കാർത്ത്യായനി പഴശ്ശി ചെക്കിക്കാട് പ്രദേശത്തെ കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട ടീച്ചറാണ് .ഏപ്രിൽ 28 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായാണ് ചെക്കിക്കാട് ബൂത്തിലെ BJP പ്രവർത്തകർ ആദരിച്ചത്. BJP മയ്യിൽ മണ്ഡലം ട്രഷറർ ബാബുരാജ് രാമത്ത് ഉപഹാര സമർപ്പണം നടത്തി . ബൂത്ത് കമ്മറ്റി അംഗങ്ങളായ വിശ്വനാഥൻ , ശിവരാമകൃഷ്ണൻ , മിഥുൻ മാണിയേരി എന്നിവർ ചെക്കിക്കാട് അംഗൻവാടിയിൽ നടന്ന അനുമോദന ചടങ്ങിന് നേതൃത്വം നൽകി.