കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

 


കമ്പിൽ : - വീട് നിർമ്മാണത്തിനുള്ള പെർമിറ്റ്, അപേക്ഷ ഫീസ് എന്നിവക്കുള്ള സർക്കാറിന്റെ ഭീമമായ വര്‍ദ്ധനവിനെതിരെ, ഇടത് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന . അന്യായമായ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുന്ന പിണറായി സർക്കാരിന്റെ നടപടികളിലും പ്രതിഷേധിച്ച് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ ടൗണിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തിയുടെ ആദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.

 ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, വൈസ് പ്രസിഡണ്ട് കെ.ശാഹുൽ ഹമീദ് , പഞ്ചായത്തംഗം എൽ നിസാർ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതം പറഞ്ഞുഅന്തായി നൂഞ്ഞേരി, അബ്ദു പള്ളിപ്പറമ്പ്, അബ്ദു പന്ന്യങ്കണ്ടി, ഹനീഫ പാട്ടയം, പി.പി മുഹമ്മദ് കുഞ്ഞി  നേതൃത്വം നൽകി

Previous Post Next Post