മയ്യിൽ:- കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം, യങ്ങ് സ്റ്റാർ സ്പോർട്സ് ക്ലബ്, സഹൃദയ സ്വയം സഹായ സംഘം എന്നിവയുടെ സംയുക്ത വാർഷികാഘോഷം 'കവിളിയോട്ടൊരുമ ' ഉദ്ഘാടനം ഇന്ന് ( 23-4 - 2023) വൈകുന്നേരം 5 മണിക്ക് വായനശാല ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവ്വഹിക്കും.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി.അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.പ്രൊഫ.മുഹമ്മദ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ഏകപാത്ര നാടകം, കഥാപ്രസംഗം, കരോക്കെ ഗാനമേള എന്നിവ അരങ്ങേറും . വാർഷികാഘോഷത്തിൻ്റെ സമാപനം 30 ന് കവിളിയോട്ടുചാൽ ഇന്നസെൻ്റ് നഗറിൽ നടക്കും.