കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവത്തിന് കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ തുടക്കമായി. തുടർന്ന് മാത്രസമിതിയുടെ മെഗാകൈകൊട്ടിക്കളി അരങ്ങേറി.
ക്ഷേത്രം മേൽശാന്തി നന്ദനൻ നമ്പൂതിരി ദീപപ്രോജ്വലനം നടത്തി. സാംസ്കാരിക സമ്മേളനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു.വൈശാഖോത്സവം ചെയർമാൻ വത്സൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഹൈടെക് കർഷക അവാർഡ് ജേതാവ് ടി. വി വിജയൻ, നാടക പ്രതിഭ എം. വി. ജി നമ്പ്യാർ, നാല്പത്തിലേറെ വർഷത്തെ ക്ഷേത്രം കഴകം ഭാഗീരഥി വാരസ്യാർ, തെയ്യം കലാകാരൻ കെ.സി നാരായണ പെരുവണ്ണാൻ, കേരള ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ടി. വി രാമൻ പണിക്കർ തുടങ്ങിയവരെ അനുമോദിച്ചു.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത IPS, ജില്ലാ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക് IFS, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ്, സോഷ്യൽ മീഡിയ ഫെയിം KL BRO ബിജു റിത്വിക് തുടങ്ങിയവർ ആശംസ നേർന്നു. വൈശാഖോത്സവം ജനറൽ കൺവീനർ മനീഷ് സാരംഗി സ്വാഗതവും ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് ഇ. തങ്കമണി നന്ദിയും പറഞ്ഞു.
സാംസ്കാരിക സന്ധ്യയ്ക്ക് ശേഷം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ മക്കളായ വാദ്യവിശാരദ് മട്ടന്നൂർ ശ്രീകാന്ത് മാരാരും വാദ്യവിശാരദ് മട്ടന്നൂർ ശ്രീരാജ് മാരാരും ചേർന്ന് അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പകയും അരങ്ങേറി.