കുറ്റ്യാട്ടൂർ:-കെ എസ് ടി എ യുടെ നേതൃത്വത്തിൽ നടക്കുന്ന അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് എന്ന പരിപാടിയുടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു.വടുവൻ കുളത്ത് വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു മുകുന്ദൻ ഉദ്ഘാടനം ചെയ്തു.കെ കെ പ്രസാദ് അധ്യക്ഷത വഹിച്ചു.പിപി സുരേഷ് ബാബു വിവി ബാലകൃഷ്ണൻ മാസ്റ്റർ എൻ പത്മനാഭൻ കെ കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
ടി രാജേഷ് സ്വാഗതവും എംഒ ഷനോപ് നന്ദിയും പറഞ്ഞു. കൺവീനർ ടി.രജേഷ് ജോ: കൺവീനർ ഷനൂപ്, രാഹുൽ ചെയർമാൻ എൻ പത്മനാഭൻ വൈസ് ചെയർമാൻ: സജിത്ത്, ഷെൽന