പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസയിൽ പ്രവേശനോത്സവം നടത്തി

 


പള്ളിപ്പറമ്പ്:-റമദാൻ അവധി കഴിഞ്ഞ് സംസ്ഥാനത്തെ മദ്രസകൾ ഇന്ന് തുറന്നു  മദ്രസകളിൽ വിപുലമായ പ്രവേശനത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചത്

സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡിൽ കീഴിൽ 12 ലക്ഷം കുട്ടികളാണ് കേരളത്തിനകത്തും പുറത്തുമായി അറിവ് തേടി ഇന്ന് മദ്രസയിൽ എത്തിയത്. അധ്യാപകരും രക്ഷിതാക്കളും മദ്രസ കമ്മിറ്റി ഭാരവാഹികളും ചേർന്ന് നവ ഗാതകരെ സ്വീകരിച്ചു.

പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസയിൽ നടന്ന മിഹ്റ ജാനുൽ ബിദായ മദ്റസ പ്രവേശനോത്സവം സദർ മുഅല്ലിം സി മുഹമ്മദ് ലഥീഫി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് സി പി ഖാദർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു

മഹല്ല് പ്രസിഡൻ്റ് സി എം മുസ്തഫ ഹാജി മൊമൻ്റൊ വിതരണം നടത്തി. കൂടുതൽ മാർക്ക് വാങ്ങിയ ഫാത്തിമ കെ വി, ആയിഷ ടി പി, നൂറ ഫാതിമ, റിംശ എന്നിവരെയും, വിശിഷ്ഠ സേവനത്തിന് കേഷ് ആവാർഡിന്  അർഹരായ അബ്ദു റസാഖ് ലത്വിഫി, സഹദ് ഹുദവി, മുഹമ്മദ് ലത്വിഫി എന്നിവർക്ക്  മൊയ്തീൻ കുഞ്ഞി ഹാജിയും, എ പി ഹംസയും നൽകി.വാർഡ് മെമ്പർ കെ മുഹമ്മദ് അശ്റഫ്, അബ്ദു റസാഖ് ലത്വിഫി, പ്രസംഗിച്ചു.മഹല്ല് ജനറൽ സിക്രട്ടറി കെ കെ മുസ്തഫ സ്വാഗതവും ലഥീഫ് സി കെ നന്ദിയും പറഞ്ഞു

Previous Post Next Post